മലപ്പുറം: പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ട് തകർന്നു. 60 മീറ്റർ ബണ്ട് ഒലിച്ചുപോയി. സമഗ്ര കോൾ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടി രൂപ ചെലവഴിച്ച ബണ്ടാണ് തകർന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് പൊന്നാനി കോളിലെ നരണിപ്പുഴ – കുമ്മിപ്പാലം ബണ്ട് തകർന്നത്. 40 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. പുഞ്ച കൃഷി ആരംഭിച്ച വെളിയങ്കോട് പഞ്ചായത്തിലെ നരണിപ്പുഴ- കുമ്മിപ്പാലത്തെ 200 ഏക്കർ പാട ശേഖരത്തിൽ ബണ്ട് തകർന്ന് വെള്ളം ഒഴുകിവെള്ളക്കെട്ടിലാവുകയായിരുന്നു.
60 മീറ്റർ ബണ്ട് പൂർണമായി തകർന്ന് ഒലിച്ചു പോയി. 5 മാസം മുമ്പ് സമഗ്ര കോൾ വികസന പദ്ധതിയിൽ 3 കോടിരു പയോള ചെലവഴിച്ചു നിർമിച്ച ബണ്ടാണ് തകർന്നത്. പുറം കോളിൽ നിന്നും നുറടി തോട്ടിലൽ കെട്ടി നിർത്തിയ വെള്ളമാണ് പാടത്തേക്ക് ഒഴുകിയെത്തിയത്. ബണ്ടിന്റെ അടിഭാഗത്തെ മണ്ണ് താഴ്ന്നു പോയതാണ് ബണ്ട് തകരാർ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി