തിരുവനന്തപുരം: ശ്രീകാര്യത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം തുടങ്ങി. 10 അടി താഴ്ചയിലാണ് മണ്ണിടിഞ്ഞത്. ഒരാളെ പുറത്തെടുത്തിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. മറ്റൊരാളെ പുറത്തെടുക്കാൻ തീവ്രശ്രമം നടത്തുകയാണ്. ബീഹാർ സ്വദേശി ദീപക്കിനെയാണ് പുറത്തെടുക്കാൻ ശ്രമിക്കുന്നത്. പുറത്തെടുത്ത അയിരൂപ്പാറ സ്വദേശി വിനയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിടിച്ചിൽ തുടരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി