തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു കോവിഡ് മരണങ്ങള് കൂടി. ഇന്ന് മരിച്ചത് എറണാകുളം, വയനാട് സ്വദേശികളാണ് . കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം.ഡി ദേവസി മരിച്ചു. 75 വയസ്സായിരുന്നു. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക്മാറ്റുകയായിരുന്നു. ഐ.സി യുവില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരണപ്പെട്ടു. വയനാട് കാരക്കാമല സ്വദേശി എറമ്പയില്‍ മൊയ്തുവും കോവിഡ്ബാധിച്ച് മരിച്ചു. 59 വയസ്സായിരുന്നു. മാനന്തവാടി ജില്ല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കിഡ്നി ലിവര്‍ സംബന്ധമായ അസുഖത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് പോയപ്പോഴാണ് രോഗം ബാധിച്ചത്.
Trending
- ഹിജാബ് വിവാദം: ‘സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, അത് അവിടെ തീരട്ടെ, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല’: മന്ത്രി വി ശിവൻകുട്ടി
- എന്നെ ഉപദേശിക്കാൻ ഉള്ള അർഹത സജി ചെറിയാനില്ല, പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു, സജി ചെറിയാനെതിരെ നടപടി എടുക്കണം: ജി സുധാകരന്
- സ്കൂൾ ഹിജാബ് വിവാദം; ‘ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ട്, സർക്കാരിന് രേഖാമൂലം മറുപടി നൽകി’: പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി