മനാമ: സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷം ഡിസംബർ 22 വെള്ളിയാഴ്ച രാത്രി 6:30 മുതൽ സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിൽ വെച്ച് വൈവിധ്യമാർന്ന കലാ പ്രകടനങ്ങളോട് കൂടി നടത്തുവാൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് വാർത്ത കുറിപ്പിൽ അറിയിച്ചു. ബിഎംസി എം. ഡി ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥി ആയിരിക്കും.
പ്രശസ്ത ഗായകൻ അരുൺ ഗോപൻ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് പരിപാടിയുടെ ഭാഗമായി നടക്കും. ഗായകരായ ജാനറ്റ്, ഉണ്ണികൃഷ്ണൻ, ധന്യ തുടങ്ങിയവരും മ്യൂസിക്കൽ നൈറ്റിന്റെ ഭാഗമാകും. ക്രിസ്തുമസ്സ് കരോൾ, പൂജാ ഡാൻസ്, മാസ്റ്റർ: അശ്വജിത്ത് നടത്തുന്ന മെന്റലിസ്റ്റ് പ്രകടനം, ക്രിസ്തുമസ്സ് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫാഷൻ ഷോ തുടങ്ങി കലാപ്രകടനങ്ങൾ സൗജന്യമായി ആസ്വദിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഗമം ഇരിഞാലക്കുടയ്ക്കു വേണ്ടി പ്രസിഡന്റ് ഗണേഷ്കുമാർ, സെക്രട്ടറി പ്രശാന്ത് ധർമരാജ്, എന്റർടൈൻമെൻറ് സെക്രെട്ടറി സജീവ്, എക്സിക്യൂട്ടീവ് മെംബേഴ്സ് എന്നിവർ അറിയിച്ചു.
ഈ പരിപാടിയെ കുറിച്ച് കൂടതൽ അറിയാൻ 3930 6248, 3316 3329, 3518 0703 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.