കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി അഞ്ച് കോടിയോളം വില മതിക്കുന്ന കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ചതിന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോ അറസ്റ്റ് ചെയ്ത വെനിസുലന്‍ പൗരനെ കോടതി വെറുതെ വിട്ടു. 2018 ഒക്ടോബറിലായിരുന്നു മയക്കുമരുന്ന് കടത്ത്. വിക്ടര്‍ ഡേവിഡ് റോമെറോ ഇന്‍ഫാന്റെയാണ് കോടതി വെറുതെ വിട്ടത് എന്‍സിബിയ്ക്ക് ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന് നിരീക്ഷിച്ചു കൊണ്ട് എറണാകുളം സെവന്‍ത്ത് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് സുലേഖ ആണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത വസ്തു കൊക്കെയ്ന്‍ ആണെന്ന് സംശയാതീതമായി തെളിയിക്കുന്നതിന് വേണ്ടി സാംപിളുകള്‍ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയക്കുന്ന നടപടിക്രമത്തില്‍ ഗുരുതരമായ വീഴ്ച്ച ഉണ്ടായി എന്നുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.
എന്‍ഡിപിഎസ് ആക്ടിന്റെ നടപടിക്രമങ്ങള്‍ അനുസരിച്ചുള്ള അന്വേഷണം നടത്തുന്നതില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യുറോയ്ക്ക് വീഴ്ച്ചപറ്റിയെന്നും കോടതി കണ്ടെത്തി. പ്രതിയ്ക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, ലിബിന് സ്റ്റാന്‍ലി എന്നിവരാണ് ഹാജരായത്.
Trending
- ഖത്തറിലെ ഇസ്രയേല്‍ ആക്രമണം; അപലപിച്ച് മോദി, പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഖത്തര്‍ അമീര്‍
- 27 പന്തില്‍ ലക്ഷ്യം കണ്ട് ഇന്ത്യ, ഏഷ്യ കപ്പില്‍ യുഎഇക്കെതിരെ തകര്‍പ്പന്‍ ജയം
- ഖത്തര്‍ ആക്രമണത്തില്‍ അതിരുകടന്ന് ഇസ്രയേല്‍; ജിസിസി രാജ്യങ്ങളില്‍ അമര്‍ഷം പുകയുന്നു, തീക്കളിയിൽ ഒറ്റപ്പെട്ട് ബെഞ്ചമിൻ നെതന്യാഹു, കൈകഴുകി ട്രംപ്
- ബഹ്റൈന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യു.എ.ഇ. പ്രസിഡന്റിന് ഹമദ് രാജാവ് വിട നല്കി
- കേരള സർവകലാശാലയിലെ തർക്കം; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി, പോരിനിടയിലും വിസിയെ പുരസ്കാരം വാങ്ങാൻ ക്ഷണിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി
- പതിനേഴാമത് ജി.സി.സി. സായുധ സേനാ ഭരണ, മാനവശേഷി കമ്മിറ്റി യോഗം ബഹ്റൈനില്‍ ചേര്‍ന്നു
- എസ്.സി.ഡബ്ല്യുവും ബഹ്റൈന്‍ വനിതാ യൂണിയനും സംയുക്ത യോഗം ചേര്‍ന്നു
- ഖലാലിയില്‍ അവന്യൂ 38 തുറന്നു