സുൽത്താൻബത്തേരി: ദിവസങ്ങളോളം വയനാടിനെ വിറപ്പിച്ച നരഭോജി കടുവ ഒടുവില്‍ കൂട്ടില്‍. പൂതാടി മൂടക്കൊല്ലിയില്‍ യുവാവിനെ കൊന്ന കടുവയെയാണ് വനംവകുപ്പ് പിടികൂടി കൂട്ടിലാക്കിയത്. കൂടല്ലൂർ കോളനിയില്‍ ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. യുവാവിനെ കൊലപ്പെടുത്തിയ സ്ഥലത്തിനു സമീപമാണ് കൂട് സ്ഥാപിച്ചത്. ദിവസങ്ങളായി കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് തുടരുകയായിരുന്നു. കുങ്കിയാനകളെയുൾപ്പടെ എത്തിച്ച് തിരച്ചിൽ തുടരുന്നതിനിടെയാണ് കടുവ കൂട്ടിലായത്. നൂറു പേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്. ക്ഷീരകർഷകനായ പ്രജീഷിനെ കൊന്ന് ഒമ്പതുദിവസത്തിനു ശേഷമാണ് കടുവയെ കുടുങ്ങുന്നത്.
Trending
- കടുപ്പിച്ച് കുവൈറ്റ്, അമിതവേഗത്തിന് ഇനി കഠിന ശിക്ഷ; മൂന്ന് വർഷം വരെ തടവും 1,000 ദിനാർ പിഴയും
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കേന്ദ്ര ബജറ്റ്: ഏതൊക്കെ സാധനങ്ങൾക്ക് വില കൂടും? കുറയുന്നവ ഏതൊക്കെ?
- ഇറാന് ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്
- ഇ ശ്രീധരന്റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍
- ‘അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍’
- ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര് കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍
- ഇനി രാജ്യത്ത് പുതിയ ആദായ നികുതി നിയമം; ഏപ്രിൽ മുതൽ നിലവിൽ വരും, ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ


