ലഖ്നൗ: ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ ദളിത് യുവതിയെ പീഡിപ്പിച്ചു. ഉത്തർ പ്രദേശിൽ നിന്നും ജയ്പൂരിലേക്ക് പോകുകയായിരുന്ന ബസിൽ വച്ചാണ് സംഭവം. ബസിലെ ജീവനക്കാർ ചേർന്നാണ് 20കാരിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയത്. യുവതി കാൺപൂരിൽ നിന്നും ജയ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഡിസംബർ ഒമ്പതിനായിരുന്നു സംഭവം.ആരിഫ്, ലളിത് എന്നീ ഡ്രൈവർമാരാണ് യുവതിയെ പീഡിപ്പിച്ചത്.
അടച്ചിട്ട ക്യാബിനിൽ വച്ച് പീഡിപ്പിക്കുന്നതിനിടെ യുവതി എമർജൻസി അലാറം മുഴക്കിയതോടെയാണ് മറ്റ് യാത്രക്കാർ സംഭവം അറിഞ്ഞത്. പിന്നാലെ യാത്രക്കാർ ചേർന്ന് ആരിഫിനെ പിടികൂടി. എന്നാൽ ലളിത് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. നാട്ടുകാർ പിടികൂടിയെ ആരിഫിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതി റിമാൻഡ് ചെയ്തു.ലളിതിനായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രാജ്യത്തെ നടുക്കിയ നിർഭയ കേസിന് പതിനൊന്ന് വർഷം പൂർത്തിയാകുമ്പോഴാണ് സമാനസംഭവം ഇന്ത്യയിൽ വീണ്ടും റിപ്പോർട്ട് ചെയ്യുന്നത്.
2012 ഡിസംബർ 16നായിരുന്നു രാജ്യതലസ്ഥാനത്ത് 23കാരിയായ പാരമെഡിക്കൽ വിദ്യാർത്ഥി ഓടുന്ന ബസിൽ വച്ച് അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരായയത്. മരണത്തോട് മല്ലിട്ട യുവതിയെ സിംഗപ്പൂരിലെ ആശുപത്രിയിൽ മാറ്റിയെങ്കിലും ഡിസംബർ 29ഓടെ മരണപ്പെട്ടു.