തൃശൂര്: വണ്ടിപ്പെരിയാര് കേസില് സിപിഎം നേതാക്കളുടെ സഹായത്തോടെയാണ് പൊലീസ് കൃത്യവിലോപം നടത്തിയെതന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. കേസില് കൃത്യവിലോപം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ സര്ക്കാര് സംരക്ഷിക്കുന്നത് എന്തിനാണെന്നും സുരേന്ദ്രന് തൃശൂരില് വാര്ത്താ സമ്മേളനത്തില് ചോദിച്ചു. ഒരു സ്പെഷ്യല് പ്രോസിക്യൂട്ടറെ വച്ച്, കൂടുതല് ഫലപ്രദമായ ഏജന്സികളെ വച്ച് അന്വേഷണം നടത്താന് സര്ക്കാര് തയ്യാറാവാത്തത് എന്താണ്?. കേസില് കൃത്യമായ രാഷ്ടീയ ഇടപെടല് ഉണ്ടായിട്ടുണ്ട്. അവര്ക്കെതിരെ നടപടിയെടുക്കാന് മുഖ്യമന്ത്രി തയ്യാറാകുമോയെന്നും സുരേന്ദ്രന് ചോദിച്ചു. കോടതി വിധിയെ പറ്റി മുഖ്യമന്ത്രി ആത്മാര്ഥമായിട്ടാണ് പറഞ്ഞതെങ്കില് അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന് തയ്യാറാകുമോ?. ഈ കേസ് കേരളത്തെക്കുറിച്ച് പുറം ലോകത്തിന് ഏറ്റവും ഭയാനകമായ പ്രതിച്ഛായ നല്കുന്ന വിധിയാണ്. ഇത്തരമൊരു സംഭവം ഉണ്ടായിട്ട് സംസ്ഥാന പട്ടികജാതി കമ്മീഷന്, മനുഷ്യാവകാശ സംഘടനകള്, സാമൂഹിക പ്രവര്ത്തകരാരും മിണ്ടിയില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ഇത്തരം കേസുകളില് ഇടപെടുന്ന സ്വന്തം പാര്ട്ടി നേതാക്കള്ക്കെതിരായി ഒരന്വേഷേണവും നടപടിയും ഇല്ല. ഉന്നത പാര്ട്ടി നേതാക്കന്മാര്ക്കെതിരെ വന്ന സ്ത്രീ പീഡനകേസുകളെല്ലാം പാര്ട്ടി അന്വേഷണക്കമ്മീഷനെ വച്ച് ഒതുക്കിത്തീര്ക്കുകയാണ് ചെയ്തത്, അതിന്റെയെല്ലാം ദുരന്തമാണ് വണ്ടിപ്പെരിയാര് വിധിയിലൂടെ പുറത്തുവന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി
- സതേണ് മുനിസിപ്പാലിറ്റി മാര്ക്കറ്റ് ശുചിത്വ ബോധവല്ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില് ഞായറാഴ്ച പൂര്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില് അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില് രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്ക്കെതിരെ നടപടിയുമായി കാപ്പിറ്റല് മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല് അലമൈനിലേക്ക് ഗള്ഫ് എയര് സീസണല് സര്വീസുകള് ആരംഭിക്കും
- ബഹ്റൈന് രാജാവ് നബിദിനാശംസ നേര്ന്നു