മുംബൈ: വന്‍ തുക വൈദ്യുത ബില്‍ ലഭിച്ചതിന്റെ ആഘാതത്തില്‍ ഗൃഹനാഥന് ജീവനൊടുക്കി. നാഗ്പൂര്‍ സ്വദേശിയായ ലീലാധര്‍ ഗൈഥാന്‍ (57) എന്നയാളാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.40,000 രൂപയുടെ വൈദ്യുത ബില്ലാണ് ഇദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ ആഴ്ച്ചയാണ് വൈദ്യുതി ബോര്‍ഡ് ഇദ്ദേഹത്തിന് ബില്ല് നല്‍കിയത്. ബില്‍ തുക കണ്ടതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇദ്ദേഹമെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.ബില്ല് അടയ്ക്കാന്‍ പണം ഇല്ലാതെ വിഷാദത്തിലായ ഇദ്ദേഹം മദ്യപാന ശീലം തുടങ്ങിയെന്നും ബന്ധുക്കള്‍ പറഞ്ഞു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ അദ്ദേഹത്തെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE