ബംഗ്ലൂരു : കർണാടകയിലെ കുടകിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തികപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയിൽ റിസോർട്ട് ജീവനക്കാർ കണ്ടത്. വിനോദും ജിബിയും തൂങ്ങി നിൽക്കുന്ന നിലയിലും കുട്ടിയെ കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് നിഗമനം. മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ കുടകിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പൊലീസ് അറിയിച്ചു.
Trending
- കോട്ടയത്ത് നാലുവയസുകാരന് കഴിച്ച ചോക്ളേറ്റില്‍ ലഹരിയുടെ അംശം
- കന്യാകുമാരിയിൽ പള്ളി പെരുന്നാൾ അലങ്കാര ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ചു
- ‘കൈയില്‍ നിന്ന് കൈയിലേക്ക്’; ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ കരകൗശല പ്രദര്‍ശനം തുടങ്ങി
- 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ ഇന്ധനം നല്‍കില്ല; നിര്‍ണായക തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍
- കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം വഴി പരസ്യം; തട്ടിയെടുത്തത് ലക്ഷങ്ങള്‍, യുവതി പിടിയിൽ
- തൃശ്ശൂര്‍ പൂരം വെടിക്കെട്ടും ആന എഴുന്നള്ളിപ്പും മുടങ്ങില്ല; പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കും
- ബഹ്റൈന്‍ സനദിലെ മനാര്‍ അല്‍ ഹുദ പള്ളിയുടെ നവീകരണം സുന്നി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റ് പൂര്‍ത്തിയാക്കി
- നഗ്നചിത്രം പകര്‍ത്തി, സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി, പീഡനം; വ്ളോഗർ പിടിയില്‍