മനാമ: ഫീസ് കുറക്കുന്നതിനെ കുറിച്ച് ആലോചിക്കുവാൻ, ടോലെറ്റ് കെട്ടുന്നതിനെ കുറിച്ച് ആലോചിക്കുവാൻ , തണുപ്പ് കാലത്ത് എസി നനക്കുന്നതിനെ കുറിച്ച് ആലോചിക്കുവാൻ എല്ലാം 100 ദിവസം. ഇങ്ങനെ 100 ദിവസത്തെ വാഗ്ദാനം നൽകുന്നവർ സ്കൂളിൽ ആധുനിക വിദ്യഭ്യാസ പദ്ധതിയെ സംബന്ധിച്ച് ചിന്തിക്കുവാൻ ഒരു മണിക്കൂർ പോലും നീക്കിവച്ചില്ല എന്നത് അത്ഭുതപെടുത്തുന്നു. സ്കൂളിന്റെ ട്രാസ്പോർട് കോൺട്രാക്റ്റ്, എസി & മെയിന്റൻസ് കോൺട്രാക്ട്, ക്ലീനിങ് കോൺട്രാക്ട്, സ്റ്റേഷനറി കോൺട്രാക്ട്,പുതിയ ബിൽഡിംഗ് നിർമാണം, ക്യൻറ്റീൻ കോൺട്രാക്ട് എന്നിവയെല്ലാം നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലരിൽ നിന്നും പണം കൈപ്പറ്റിയവർ അവരെ തൃപ്തിപ്പെടുത്തുവാൻ നടത്തുന്ന ഞാണിന്മേൽക്കളിയാണ് ഇപ്പോൾ കാണുന്നത്. പിപിഎ വ്യക്തമാക്കി.
മുൻ കാലങ്ങളിൽ അത് നടത്തി ശീലിച്ചവർ ആണ് ഇന്ന് പ്രതി-പക്ഷത്തുള്ളവർ. അവർക്ക് കുട്ടികളുടെ അക്കദമിക നിലവാരം ഉയർത്തുന്നതിലോ, സാംസ്കാരക നിലവാരം ഉയർത്തുന്നതിലോ അല്ല താല്പര്യം മറിച്ച് ഇന്ത്യൻ സ്കൂളിനെ കച്ചവടം ചെയ്യുന്നതിൽ മാത്രമാണ് താല്പര്യം, അവരുടെ ഭരണകാലത്ത് നടപ്പാക്കിയ ക്ലബ്ബ് സംസ്കാരം തിരികെ കൊണ്ട് വരുവാനാണ് ശ്രമിക്കുന്നത്. ഇത്തരം നിലപാടുകൾ തിരിച്ചറിയാൻ രക്ഷകർത്താക്കൾ തയ്യാറാവണം. പ്രോഗ്രസ്സിവ് പേരന്റ്സ് അല്ലയൻസ് എല്ലായ്പ്പോഴും കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും, അവരെ സംസ്കാര സമ്പന്നർ ആയി വളർത്തുന്നതിനും , ആധുനിക വിദ്യഭ്യാസ പദ്ധതികളും, ശാസ്ത്രീയ അടിത്തറയുള്ള പുതിയ കോഴ്സ്കൾ നടപ്പിലാക്കുന്നതിനും, സാമ്പത്തിക സഹായം ആവശ്യമുള്ള കുട്ടികൾക്ക് അത് നൽകി അവർക്ക് പഠിക്കുന്നതിനാവശ്യമായ സാഹചര്യം സൃഷ്ടിക്കുനതിനും ഊന്നൽ നൽകുന്നു.
അതോടൊപ്പം തന്നെയാണ് റെസ്പോൺസിബിൾ ഡെവലൊപ്മെന്റിന്റ ഭാഗമായി പുതിയ ടോയ്ലറ്റ് ബ്ലോക്ക് നിർമിക്കും . റിഫ ക്യമ്പസിന്റെ പേരിൽ യുപിപി ഭരണസമിതി രക്ഷിതാക്കളുടെ തലയിൽ കെട്ടിവച്ച ലോണിന്റെ കാലാവധി തീർന്നാൽ ഫീസ് കുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും . യാഥാർഥ്യ ബോധത്തോടെയുള്ള പ്രഖ്യാപനങ്ങൾ മാത്രമേ പിപിഎ മുന്നോട്ട് വക്കുകയുള്ളൂ ആ പ്രഖ്യാപനങ്ങൾ നാപ്പിലാക്കുവാൻ ശ്രീ ബിനു മണ്ണിലിന്റെ നേതൃത്വത്തിൽ ഉള്ള പാനലിനെ വിജയിപ്പിക്കണമെന്ന് പിപിഎ രക്ഷിതാക്കളോട് അഭ്യർത്ഥിക്കുന്നതായി നേതാക്കൾ പ്രതാവനയിൽ അഭ്യർത്ഥിച്ചു.