പൊൻകുന്നം: പുനലൂർ-പൊൻകുന്നം സംസ്ഥാനപാതയിൽ ചെറുവള്ളിയിൽ കാർ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ ശബരിമല തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ശബരിമലദർശനം കഴിഞ്ഞു മടങ്ങിവരവേ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. റോഡിൽനിന്ന് പറമ്പിലേക്കിറങ്ങിയ കാർ മറിയുകയായിരുന്നു. പരിക്കേറ്റ ബെല്ലാരി ഹർപ്പന തോടൂർ കെഞ്ചപ്പ(23), ഉജ്ജൈൻ ആലപ്പ പരശുരാമൻ(37), ദാവൻഗരെ ഹർപ്പനഹള്ളി ഉച്ചങ്കിദുർഗ സ്വദേശി ബി. നവീൻ(25) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉജ്ജൈൻ സ്വദേശികളായ കിരൺ(28), രോഹിത്(24) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി