കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂർ സ്വദേശികളാണ് പിടിയിലായത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെങ്കാശി പുളിയറയിൽ നിന്നാണ് മൂന്നു പേരെയും കൊല്ലം കമ്മിഷണറുടെ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. ഇവർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് സൂചന. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇവിടേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ പുളിയറയിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ വൈകിട്ട് മൂന്നേകാലോടെയാണ് അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചത്. കൊല്ലം രജിസ്ട്രേഷനിലുള്ള നീല കാറിലും പൊലീസ് ജീപ്പിലുമായാണ് പ്രതികളെ കൊണ്ടുവന്നത്. തട്ടിക്കൊണ്ടുപോയ കേസിൽ നീല കാറിലും തന്നെ കൊണ്ടുപോയിരുന്നതായി കുട്ടി നേരത്തെ മൊഴി നൽകിയിരുന്നു. പ്രതികളിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നീല കാറാണ് ക്യാമ്പിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം. ക്യാമ്പിലെത്തിച്ച പ്രതികളിൽനിന്ന് കുറ്റസമ്മത മൊഴി ഉൾപ്പെടെ എടുക്കേണ്ടതുണ്ട്. ക്യാമ്പിലെത്തിച്ച പ്രതികളെ പൊലീസ് ഉടൻ വിശദമായി ചോദ്യം ചെയ്യും.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി