കൊച്ചി: നവകേരള സദസ്സിനായി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. കൗണ്‍സിലിന്റെ അനുമതിയില്ലാതെ പണം ചെലവഴിക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നവകേരള സദസ്സിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ പണം അനുവദിക്കണമെന്നായിരുന്നു ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പണം ചെലവഴിക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കാന് സര്‍ക്കാരിന് അധികാരമില്ല. മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ഇത്തരമൊരു ഉത്തരവ് നല്കാന് സാധിക്കില്ല. കൗണ്‍സിലിന്റെ അനുവാദമില്ലാതെ സെക്രട്ടറിമാര്‍ക്ക് പണം ചെലവഴിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൗണ്‍സില്‍ അംഗീകരിച്ചാല്‍ മാത്രമേ സെക്രട്ടറിക്ക് പണം അനുവദിക്കാനാകൂ, അല്ലാതെ സെക്രട്ടറിക്ക് ഏകപക്ഷീയമായി പ്രവര്‍ത്തിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ പറവൂര്‍ നഗരസഭ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
Trending
- സിജി പ്രസംഗ പരിശീലന വേദി പൊതു പ്രഭാഷണം സംഘടിപ്പിച്ചു.
- വാട്ടര്‍ ഗാര്ഡന് സിറ്റിയില്‍ വോക്ക് വിത്ത് ഷിഫ
- ബഹ്റൈനില്‍ റോഡില്‍ മാലിന്യം തള്ളുന്നവര്‍ക്ക് 300 ദിനാര്‍ പിഴ ചുമത്തണമെന്ന് മുനിസിപ്പാലിറ്റികളുടെ നിര്‍ദേശം
- അനാവശ്യ യാത്രകൾ ഒഴിവാക്കണം, മലമ്പുഴയില്‍ ജാഗ്രതാനിർദേശം; വനം വകുപ്പ് പുലിയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു
- മുനമ്പം സമരം അവസാനിപ്പിച്ച് ഒരു വിഭാഗം, സമരവേദി വിട്ടിറങ്ങി വിമതർ; പുതിയ വേദിയിൽ സമരം തുടരും
- രാഹുൽ ഈശ്വര്‍ കസ്റ്റഡിയിൽ, പരാതിക്കാരിക്കെതിരായ സൈബര്‍ അധിക്ഷേപ പരാതിയിൽ നടപടി, എആര്‍ ക്യാന്പിലേക്ക് കൊണ്ടുപോയി
- ബഹ്റൈനില്‍ കര്‍ഷക വിപണി ആരംഭിച്ചു
- നാലാമത് മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവല്‍ തിങ്കളാഴ്ച ആരംഭിക്കും



