മനാമ: 11ാമത് ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിന്റെ രജിസ്ട്രേഷന് തുടരുന്നു. ഈ മാസം 26 മുതൽ 30 വരെയാണ് രജിസ്ട്രേഷനെന്ന് മുനിസിപ്പൽ, കാർഷികകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് മിർസ അൽ ഉറൈബി വ്യക്തമാക്കി. ബുദയ്യ ഗാർഡനിൽ ഡിസംബർ മുതലാണ് കാർഷിക ഫെസ്റ്റ് ആരംഭിക്കുന്നത്.
വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ബഹ്റൈൻ കർഷകർക്കും തിരഞ്ഞെടുത്ത കമ്പനികൾക്കും മന്ത്രാലയം സന്ദർശിച്ച് ഇവന്റിനായി രജിസ്റ്റർ ചെയ്യാം. ബുദയ്യയിലെ ആസ്ഥാനം അല്ലെങ്കിൽ അതിന്റെ വെബ്സൈറ്റ് വഴിയും മന്ത്രാലയത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നൽകിയിരിക്കുന്ന ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാൻ സാധിക്കും.
സ്വദേശി കർഷകർക്ക് പ്രോത്സാഹനം നൽകാനാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുക. കഴിഞ്ഞ തവണ 2,50,000 പേരാണ് കാർഷിക ഫെസ്റ്റിലെത്തിയത്.