മനാമ: ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട് വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. അതിൽ ഒന്നാണ് PPA പിളർന്നു എന്ന പ്രചാരണം. തീർത്തും മറുപടി അർഹിക്കാത്തതാണ്. അത് കാരണം അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല. എന്നാൽ ഒരു കാര്യം സൂചിപ്പിക്കട്ടെ കാന്റീൻ, സ്റ്റേഷനറി,മെയ്ന്റെനൻസ് കോൺട്രാക്ട്, പർച്ചെസിങ്, എന്നിങ്ങനെ സ്കൂളിനെ കച്ചവടതാല്പര്യാർത്ഥം ഉപയോഗിക്കുവാൻ ശ്രമിച്ചവർ PPA യിൽ നിന്ന് പുറത്ത് പോയി.
മറ്റൊന്നാണ് ഫീസ് വർധിപ്പിച്ചു എന്ന ആരോപണം-. എന്നാൽ PPA യുടെ നേതൃത്വത്തിൽ ശ്രീ പ്രിൻസ് നടരാജൻ ചെയർമാനായ ഭരണസമിതി ഒരിക്കലും ഫീസ് വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചിട്ടില്ല. റിഫാ ക്യാമ്പസ് പണിയുന്നതിന് അന്നത്തെ കമ്മറ്റി അധ്യാപകരുടെ ഇൻഡ്മിനിറ്റിയും കുട്ടികളുടെ കോഷൻ ഡെപ്പോസിറ്റും പണയം വച്ചതിന് പുറമെ ബാങ്കിൽ നിന്ന് ലോൺ എടുത്തതിന് നൽകിയ ഉറപ്പാണ് infrastructure ഫീ എന്ന പേരിൽ വിവിധ ക്ലാസുകളിൽ നിന്ന് 3/4/5 ദിനാറും ട്യൂഷൻ ഫീയും വർദ്ധിപ്പിക്കാം എന്നത്, ആ വകയിൽ പിരിച്ചെടുത്ത ഒരു ദിനാർ പോലും 2014 ഡിസംബർ വരെ അവർ ബാങ്കിൽ അടച്ചില്ല. അത് എന്ത് ചെയ്തു എന്ന് അവർ തന്നെ പറയട്ടെ.
എന്നാൽ ബാങ്ക് ലോൺ അടക്കുവാൻ ആരംഭിച്ച 2015 ൽ തങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കണം എന്ന് ബാങ്ക് ആവശ്യപെട്ട സാഹചര്യത്തിൽ മുൻ ഭരണാസമിതി ഉറപ്പ് കൊടുത്ത 5 ദിനാർ വർദ്ധിപ്പിക്കാതെ BD1.900 മുതൽ 4 ദിനാർ വരെ വിവിധ ക്ളാസുകളുടെ സാഹചര്യം മനസിലാക്കിവർധിപ്പിക്കയാണ് PPA യുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചെയ്തത്.. ലോൺ തിരിച്ചടവ് തീരുന്ന മുറക്ക് അതൊഴിവാക്കുവാൻ സാധിക്കും.
മറ്റൊന്ന് പറയുന്നത് റിഫ ക്യാമ്പസിൽ കോളേജ് ആരംഭിക്കുവാൻ കൂടി ഉദ്ദേശം ഉണ്ടായിരുന്നു എന്നാണ്.
എന്താണ് വസ്തുത, നിലവിലെ നിയമം അനുസരിച്ച് സ്കൂളുകളിൽ കോളേജ് ആരംഭിക്കുവാൻ കഴിയില്ല എന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിക്കും അറിവുള്ളതാണ്. . അപ്പോൾ ഇവർ പറയുന്നതിൽ നിന്നും ഒരുകാര്യം വ്യക്തമാണ് ഇതിന്റെ പിന്നിൽ എന്തൊചില കച്ചവട താല്പര്യങ്ങൾ ഉണ്ട്. റിഫ ക്യാമ്പസ് കൺസ്ട്രക്ഷൻ കോസ്സ് 2.5 മില്യൺ ദിനാർ, അടക്കം 20 വർഷത്തെ ഭൂമി വാടക 5280000/ – ഇത്രയും തുക രക്ഷിതാക്കളിൽ നിന്ന് ചിലവഴിച്ചിട്ട് കേവലം 20 വർഷത്തെ പാട്ട കാലാവധി മാത്രം. CBSC ചട്ട പ്രകാരം ഇന്ത്യയിൽ ഫസ്റ്റ് സ്റ്റാൻഡേർഡ് മുതൽ 12ത് വരെ ഒറ്റ ക്യാമ്പസ് ആയിരിക്കണം എന്ന നിയമം നിലനിൽക്കുമ്പോൾ ( വിദേശത്ത് ബാധകമല്ല) ആ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് 20 വർഷം കഴിഞ്ഞാൽ റിഫാ ക്യാമ്പസിനെ ഇന്ത്യൻ സ്കൂളിൽ നിന്ന് മാറ്റി സ്വകാര്യ വിദ്യാഭ്യാസ ലോബിയുമായി ചേർന്ന് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്നതായിരുന്നു അവരുടെ ലക്ഷ്യം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
അഴിമതി മാത്രമല്ല രക്ഷിതാക്കളെ വഞ്ചിക്കുകകൂടിയാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നത്. അവരുടെ പല മീറ്റിങ്കളിലും സ്വകര്യ വിദ്യാഭ്യാസ കച്ചവടക്കാരുടെ പ്രതിനിധികൾ പങ്കെടുക്കുന്നമതായി പറയപ്പെടുന്നു. ഇത് തിരിച്ചറിയണമെന്നും ഇവർ രക്ഷിതാക്കൾക്കിടയിൽ നടത്തുന്ന വ്യാപകമായ നുണ പ്രചാരണങ്ങളെ തള്ളി കളയണമെന്നും PPA അഭ്യർത്ഥിക്കുന്നു.