കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ വിട്ടുനല്‍കാന്‍ പണം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍കോള്‍. അമ്മയുടെ ഫോണിലേക്ക് കോള്‍ വന്നത് പരിചയമില്ലാത്ത നമ്പരില്‍ നിന്ന്. പത്തുലക്ഷം രൂപ ആവശ്യപ്പെട്ടാണ് രണ്ടാമത്തെ കോള്‍. ആദ്യം ആവശ്യപ്പെട്ടത് അഞ്ചുലക്ഷം രൂപയാണ്. കുട്ടി സുരക്ഷിതയെന്നും വിളിച്ച സ്ത്രീ പറഞ്ഞു. കുടുംബത്തിന് ശത്രുക്കളായി ആരുമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആദ്യ ഫോണ്‍ വിളിച്ചത് കൊല്ലം പാരിപ്പള്ളിയിലെ ഒരു കടയില്‍ നിന്ന്. കടയുടമയുടെ ഫോണ്‍ വാങ്ങിയാണ് ഒരു സ്ത്രീ സംസാരിച്ചത്, ഒപ്പം ഒരു പുരുഷനും. ഇവര്‍ തിരികെപ്പോയത് ഓട്ടോറിക്ഷയില്‍. പൂയപ്പള്ളി പൊലീസ് വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. പല ഫോണ്‍കോളുകളും വരുന്നതായി എന്‍.കെ.പ്രേമചന്ദ്രന് എം.പി., എല്ലാം നിരീക്ഷിക്കുന്നു.
Trending
- ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യത
- ഇന്ത്യയില്‍ നാളെ മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും
- ബഹ്റൈനിൽ ആശൂറ അവധി ജൂലൈ അഞ്ച് മുതൽ ഏഴ് വരെ
- കെഎസ്സിഎ വനിത വിഭാഗം ജ്വല്ലറി വർക്ക്ഷോപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- നേഹയും അന്തരവും പാഠപുസ്തകത്തിൽ
- 90 ഡിഗ്രി പാലത്തിന് ശേഷം, 100 കോടിയുടെ റോഡിന് നടുവിൽ നിറയെ മരങ്ങൾ! എന്ത് വിധിയെന്ന് നാട്ടുകാർ
- ബഹ്റൈന്‍ 139 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ നാടുകടത്തി
- റവാഡ ചന്ദ്രശേഖര്‍ കേരള പോലീസ് മേധാവി