പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി. പ്ലാന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ രാവിലെ 8:45 ആയിരുന്നു സംഭവം. പൊട്ടിത്തെറിയെതുടര്‍ന്ന് സ്ഥലത്ത് ഫയര്‍ഫോഴ്സ് യൂനിറ്റെത്തി പരിശോധന നടത്തി. ഫയര്‍ഫോഴ്സ് യൂനിറ്റ് സ്ഥലത്ത് തുടരുകയണ്. അതേസമയം, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സാങ്കേതിക വിദഗ്ധർ അന്വേഷിക്കണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്.
Trending
- ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യത
- ഇന്ത്യയില്‍ നാളെ മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും
- ബഹ്റൈനിൽ ആശൂറ അവധി ജൂലൈ അഞ്ച് മുതൽ ഏഴ് വരെ
- കെഎസ്സിഎ വനിത വിഭാഗം ജ്വല്ലറി വർക്ക്ഷോപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- നേഹയും അന്തരവും പാഠപുസ്തകത്തിൽ
- 90 ഡിഗ്രി പാലത്തിന് ശേഷം, 100 കോടിയുടെ റോഡിന് നടുവിൽ നിറയെ മരങ്ങൾ! എന്ത് വിധിയെന്ന് നാട്ടുകാർ
- ബഹ്റൈന്‍ 139 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ നാടുകടത്തി
- റവാഡ ചന്ദ്രശേഖര്‍ കേരള പോലീസ് മേധാവി