കൊച്ചി: നവകേരള സദസിന് ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍. കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നവകേരള സദസിനായി സ്കൂള്‍ ബസുകള്‍ വിട്ടു കൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നവകേരള സദസില്‍ പങ്കെടുപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. കുട്ടികളെ വെയിലത്ത് നിര്‍ത്തിയെന്നായിരുന്നു ആക്ഷേപം. തലശ്ശേരിയില്‍ നിന്നു കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിലേക്കു പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് കുട്ടികളെ റോഡില്‍ നിര്‍ത്തിയത്. സംഭവം വിവാദമായതോടെ കുട്ടികള്‍ തണലത്താണ് നിന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചിരുന്നു. കുട്ടികളെ ഒരു സ്കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല. അത് ആ നിലക്ക് ആവര്‍ത്തിക്കണമെന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ, നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് തിരൂരങ്ങാടി ഡിഇഒ സ്കൂള്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്കിയതും വിവാദമായിരുന്നു. ഓരോ സ്കൂളില്‍ നിന്നും 200 കുട്ടികളെ എങ്കിലും എത്തിക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. നവകേരള സദസിന് സ്കൂള്‍ ബസ് വിട്ടു നല്‍കണമെന്ന നിര്‍ദേശം നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.
Trending
- നടത്തത്തിനിടയില്‍ മയക്കുമരുന്ന് കച്ചവടം: മൃഗസ്നേഹിയായ യുവതിയെ കോടതിയില്‍ ഹാജരാക്കി
- ബഹ്റൈന്‍ കര്‍ഷക വിപണിയില്‍ ഒമ്പതാം ആഴ്ചയോടെ 212 ടണ്‍ പ്രാദേശിക പച്ചക്കറി വില്‍പ്പന
- മദ്യപിച്ച് വാഹനമോടിച്ച് ഭാര്യയുടെ മരണം: ഗള്‍ഫ് പൗരനെതിരായ കേസില്‍ വിധി മാര്‍ച്ച് 17ന്
- അമേരിക്കയുമായുള്ള വ്യാപര കരാർ; ഇന്ത്യയ്ക്ക് നിർണ്ണായകമെന്ന് നരേന്ദ്രമോദി, ട്രംപിന് മുന്നില്‍ കീഴടങ്ങിയെന്ന് പ്രതിപക്ഷം
- ഇന്ത്യ-സൗദി സൗഹൃദം പുതുക്കി റിയാദിൽ റിപ്പബ്ലിക് ദിനാഘോഷം, വിരുന്നൊരുക്കി ഇന്ത്യൻ എംബസി
- ‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട’; എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനം
- ലോക കേരള സഭയിൽ ബഹ്റൈനിലെ പ്രവാസികളുടെ നിർദേശങ്ങൾ കൈമാറി
- ബഹ്റൈനില്‍ റമദാനിലെ സാമ്പത്തിക സഹായം ഇരട്ടിയാക്കി



