കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി വംശീയവാദിയാണെന്നും അതേ നയമാണ് ലോകമെമ്പാടും പ്രകടിപ്പിക്കുന്നതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്നും പലസ്തീന് ജനതയ്ക്കൊപ്പമാണ്. ജവഹര്‍ലാല്‍ നഹ്റുവിന്റെ കാലം തൊട്ട് ഇന്ത്യ സ്വീകരിച്ച പൈതൃകമാണ് നരേന്ദ്ര മോദിയുടെ വരവോടെ തിരുത്തപ്പെട്ടത്. നരേന്ദ്ര മോദി വംശീയവാദിയാണ്.
മുന്‍പ് ഗുജറാത്തില്‍ സംഭവിച്ചതാണ് ഇന്ന് ഗാസയില്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും കോഴിക്കോട് കെപിസിസി സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ മുസ്ലീം ജനതയുടെ വീടുകളും കടകളും കൊള്ളയടിച്ച വംശീയ വാദികള്‍. ഇന്ത്യയില്‍ നിന്നും ആരംഭിച്ച ഈ പരമ്പര മോദി സര്‍ക്കാര്‍ ലോകമെമ്പാടുമുള്ള നയങ്ങളില്‍ പ്രകടിപ്പിക്കുന്നു.സ്വതന്ത്രമായി സംസാരിക്കേണ്ട ഭരണകൂടം വിദേശ രാഷ്ടങ്ങള്‍ക്ക് വിധേയരായി പലസ്തീന് ജനതയ്ക്കെതിരെ നില്ക്കുന്നു. പലസ്തീന് ജനതകളുടെ സംരക്ഷണം ഈ ലോകത്തിലെ മതേതര ശക്തികളുടെ ഉത്തരവാദിത്വമാണെന്നും സുധാകരന് പറഞ്ഞു.
Trending
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി