കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 1989ലാണ് ജസ്റ്റിസ് ഫാത്തിമ ബീവി സുപ്രീം കോടതി ജഡ്ജിയായി നിയമിതയായത്. ഉന്നത ജുഡീഷ്യറിയില്‍ എത്തുന്ന ആദ്യ മുസ്ലിം വനിത കൂടിയാണ്. സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷന് അംഗമായി പ്രവര്‍ത്തിച്ചു. 1997 മുതല്‍ 2001 വരെ തമിഴ്നാട് ഗവര്‍ണര്‍ ആയിരുന്നു.
1927ല്‍ പത്തനംതിട്ടയിലാണ് ഫാത്തിമ ബീവിയുടെ ജനനം. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ലോ കോളജില്‍നിന്നാണ് ബിഎല്‍ ബിരുദം നേടിയത്.
അഭിഭാഷകയായി ജീവിതം തുടങ്ങിയ ഫാത്തിമ ബീവി അന്‍പതുകളുടെ അവസാനത്തോടെ ജുഡീഷ്യല്‍ സര്‍വീസില്‍ എത്തി. 1983ല്‍ ഹൈക്കോടതി ജഡ്ജിയായി. കേരള സര്‍ക്കാര്‍ അടുത്തിടെ കേരള പ്രഭ പുരസ്കാരം നല്കി ആദരിച്ചിരുന്നു.
Trending
- ബഹ്റൈന്‍ കസ്റ്റംസ് ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ സംവിധാനം ആരംഭിച്ചു
- ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന് വേള്‍ഡ് ചേംബേഴ്സ് ഫെഡറേഷന് കൗണ്‍സിലില്‍ അംഗത്വം
- ബഹ്റൈനില്‍ കൂടെ താമസിക്കുന്നയാളെ കൊലപ്പെടുത്തിയ ഏഷ്യക്കാരന് ജീവപര്യന്തം തടവ്
- ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു
- ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യത
- ഇന്ത്യയില്‍ നാളെ മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും
- ബഹ്റൈനിൽ ആശൂറ അവധി ജൂലൈ അഞ്ച് മുതൽ ഏഴ് വരെ
- കെഎസ്സിഎ വനിത വിഭാഗം ജ്വല്ലറി വർക്ക്ഷോപ്പ് ക്യാമ്പ് സംഘടിപ്പിച്ചു