മനാമ: ബഹ്റൈനിലെ അദ്ലിയ ഏരിയയിലെ ഒരു സ്റ്റോറിൽ നിന്നും പണം മോഷ്ടിച്ച മൂന്ന് ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തു. ഹൂറ പോലീസ് സ്റ്റേഷനിൽ നിന്ന് പബ്ലിക് പ്രോസിക്യൂഷന് ഇതു സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചതായി കാപിറ്റൽ ഗവർണറേറ്റിലെ ചീഫ് പ്രോസിക്യൂട്ടർ അറിയിച്ചു. ഇവർ നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണ നടപടിക്രമങ്ങൾ ആരംഭിക്കുകയും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് കാണിച്ച് ഒളിവിൽപ്പോയ പ്രതിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. പിടിയിലായവരെ നിയമനടപടികൾ പൂർത്തീകരിച്ചു ക്രിമിനൽ വിചാരണയ്ക്ക് റഫർ ചെയ്യും.