തൃശൂർ: പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. അഴീക്കോട് അയ്യാരില്‍ അഹമ്മദ് ഹാബില്‍, പൊടിയന് ബസാര്‍ ചെമ്പനെഴത്തു സൂര്യ, മേത്തല ഉണ്ടേക്കടവ് പെരിങ്ങാട്ട് പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച് വിലകൂടിയ വാച്ചുകളും വീട്ടുപകരണങ്ങളും കാറിന്റെ ബാറ്ററിയും മോഷ്ടിക്കുകയായിരുന്നു. തൃശൂർ ശൃംഗപുരത്ത് ഭാഗ്യലക്ഷ്മിയുടെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് മാസമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. മോഷണം ചെയ്തെടുത്ത മുതലുകള്‍ പലപ്പോഴായി വിറ്റശേഷം കിട്ടിയ പണം ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനും മറ്റുമായാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. പത്തോളം പേരുടെ സംഘമാണ് മോഷണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം ഊർജിതമാണെന്നും കൊടുങ്ങല്ലൂര്‍ പൊലീസ് അറിയിച്ചു. വിദേശത്തുള്ള വീട്ടുടമയുടെ ബന്ധുവിന്റെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികള്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ മുമ്പും പല സ്റ്റേഷനുകളിലെയും മോഷണ കേസുകളില്‍ പ്രതികളാണ്. സംഘത്തിലെ മറ്റ് അംഗങ്ങളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Trending
- ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം നട്ടുപിടിപ്പിച്ചത് 2.4 ദശലക്ഷം വൃക്ഷങ്ങള്‍
- ഏഷ്യക്കാരനെ കൊലപ്പെടുത്തിയ കേസ് കോടതിക്ക് വിട്ടു
- കോംഗോയിലെ ഖനി അപകടം: ബഹ്റൈന്‍ അനുശോചിച്ചു
- ബഹ്റൈന്‍ ഭവന മന്ത്രാലയത്തിന് ഗള്‍ഫ് എഞ്ചിനീയറിംഗ് യൂണിയന് അവാര്‍ഡ്
- ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ ബഹ്റൈനും യു.എ.ഇയും ധാരണാപത്രം ഒപ്പുവെച്ചു
- നടത്തത്തിനിടയില്‍ മയക്കുമരുന്ന് കച്ചവടം: മൃഗസ്നേഹിയായ യുവതിയെ കോടതിയില്‍ ഹാജരാക്കി
- ബഹ്റൈന്‍ കര്‍ഷക വിപണിയില്‍ ഒമ്പതാം ആഴ്ചയോടെ 212 ടണ്‍ പ്രാദേശിക പച്ചക്കറി വില്‍പ്പന
- മദ്യപിച്ച് വാഹനമോടിച്ച് ഭാര്യയുടെ മരണം: ഗള്‍ഫ് പൗരനെതിരായ കേസില്‍ വിധി മാര്‍ച്ച് 17ന്


