കണ്ണൂർ: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയതിന് പിന്നിൽ അന്തർസംസ്ഥാന സംഘം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി സഞ്ജീവ് കുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസം ഇരുപതിനാണ് ചിതപ്പിലെ പൊയിലിലെ വീട്ടിലെത്തിയ മുഖം മൂടി ധരിച്ച സംഘം വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയത്. പ്രദേശത്ത് മറ്റൊരു വീട്ടിൽ സെപ്തംബറിലും സമാനരീതിയിൽ മോഷണം നടന്നിരുന്നു. ആസൂത്രിതമായി കവർച്ച നടത്തുന്ന വൻ കൊളളസംഘമാണ് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഘത്തിലുളളവർക്കായി അന്വേഷണം തുടരുകയാണ്. ചിതപ്പിലെ പൊയിലിലെ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് ആയുധങ്ങളുമായി കയറി സംഘം ആഭരണങ്ങളും പണവും കവര്‍ന്നത്. വീട്ടുടമസ്ഥർ സ്ഥലത്തില്ലാത്തത് മനസ്സിലാക്കിയാണ് മോഷ്ടാക്കളെത്തിയത്. രണ്ട് കുട്ടികളും ബന്ധുവായ അറുപത്തിയഞ്ചുകാരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വൃദ്ധയെ കെട്ടിയിട്ട് വായിൽ പ്ലാസ്റ്ററൊട്ടിച്ച് ആഭരണങ്ങൾ കവരുകയായിരുന്നു. ഹിന്ദിയിൽ സംസാരിച്ച ഇവർ സിസിടിവി ഹാർഡ് ഡിസ്കും കൈക്കലാക്കി.
Trending
- എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല; സർക്കാർ തീരുമാനത്തിന് കാത്തിരിക്കും; ആവർത്തിച്ച് ബിനോയ് വിശ്വം
- കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു
- എം.ടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടപ്പെട്ടു
- പോരാട്ടജീവിതത്തിന് വിരാമം; ചിത്രലേഖ അന്തരിച്ചു
- സെന്റ്. മേരീസ് കത്തീഡ്രലിൽ 66-)മത് പെരുന്നാളിന് കൊടിയേറി
- ഗാന്ധി ജയന്തി ദിനാഘോഷ സ്മൃതി സംഘമവും, ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു
- എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്, ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പാക് സന്ദർശനം
- എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ