മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) അംഗങ്ങൾക്കായി സ്പോർട്സ് ഡേ സിന്ഞ്ചിലുള്ള അൽ അലി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. സിംസ് ഓണം മഹോത്സവം 2023 ന്റെ ഭാഗമായി സംഘടിപ്പിച്ച സ്പോർട്സ് ഡേയിൽ വിവിധ കായിക മത്സരങ്ങളിലായി 250 ൽ അധികം അംഗങ്ങൾ പങ്കാളികൾ ആയി. അംഗങ്ങൾ പങ്കെടുത്ത മാർച്ച് പാസ്ററ് സ്പോർട്സ് ഡേയുടെ മുഖ്യ ആകര്‍ഷണമായിരുന്നു. സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, ജനറൽ കൺവീനർ ജിമ്മി ജോസഫ് തുടങ്ങിയവർ മാർച്ച് പാസ്റ്റിനെ അഭിസംബോധന ചെയ്തു.
സ്പോർട് ഡേ കൺവീനർ പോൾ ജോസ്, സിംസ് ബോർഡ് അംഗങ്ങളായ ജീവൻ ചാക്കോ, ജസ്റ്റിൻ ഡേവിസ്, രതീഷ് സെബാസ്റ്റ്യൻ, ജിജോ ജോർജ്, സിജോ ആന്റണി, ലൈജു തോമസ്, ജെയ്മി തെറ്റയിൽ, മനു വര്‍ഗീസ്, കോർ ഗ്രൂപ്പ് ചെയര്മാൻ പോൾ ഉറുവത്, വൈസ് ചെയര്മാൻ പോളി വിതയത്തിൽ, മുൻ ഭാരവാഹികളായ ബെന്നി വര്‍ഗീസ്, ബിജു ജോസഫ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.