തിരുവനന്തപുരം: നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട -പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും റെയില്‍വേ അറിയിച്ചു. ശനിയാഴ്ച മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), എറണാകുളം-ഷൊറണൂര്‍ മെമു എക്സ്പ്രസ് (06018), എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകളും ഞായറാഴ്ച തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസ് (16604), ഷൊറണൂര്‍-എറണാകുളം മെമു എക്സ്പ്രസ് (06017), ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.
Trending
- ഉമ്മന്‍ ചാണ്ടി സ്നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതിക്ക് 18ന് തുടക്കം കുറിക്കും
- പ്രമുഖ ഇന്ത്യൻ വ്യവസായി രാം ബുക്സാനി ദുബായിൽ അന്തരിച്ചു
- സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
- മണിപ്പൂർ കലാപബാധിത പ്രദേശങ്ങളിൽ രാഹുൽ ഗാന്ധി, ട്രാജഡി ടൂറിസമെന്ന് ബിജെപി
- വടകരയിൽ മീൻ പിടിക്കുമ്പോൾ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു
- പി.എസ്.സി. അംഗത്വത്തിന് കോഴ: സി.പി.എം. യുവ നേതാവിനെതിരെ നടപടിയുണ്ടാകും
- എം.കെ.സി.സി. ആധുനിക ഫോട്ടോണ്‍ കൗണ്ടിംഗ് കംപ്യൂട്ടഡ് ടോമോഗ്രാഫി സ്കാനര്‍ സ്ഥാപിച്ചു
- അജ്മലിന്റെ വീട്ടില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പോരാട്ടം വിജയം കണ്ടെന്ന് പിതാവ് റസാഖ്