മനാമ: കെ സി എ സർഗോത്സവ് -2023 ഗ്രാൻഡ് ഫിനാലെ കെ സി എ അങ്കണത്തിൽ വെച്ച് സംഘടിപ്പിച്ചു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് ശാരദ അജിത് വിശിഷ്ടാതിഥി ആയി പങ്കെടുത്തു. എട്ടു മാസത്തോളം നീണ്ടു നിന്ന മത്സരങ്ങളിൽ കെ സി എ അംഗങ്ങൾ നാലു ടീമുകളായി പങ്കെടുത്തു. മത്സരയിനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ടോപ്പാസ് വാരിയർസ് വിജയികളായി. എമറാൾഡ് ഹീറോസ് ടീം ഫസ്റ്റ് റണ്ണർ അപ്പ് ആയും തെരഞ്ഞെടുക്കപ്പെട്ടു. സഫയർ കിങ്സ് , റൂബി സ്റ്റാർസ് എന്നീ ടീമുകൾ മൂന്നു നാലും സ്ഥാനത്തിന് അർഹരായി.
കാതറീൻ മരിയം ജിയോ ,സ്റ്റീവ എലീന ഐസാക്ക് ,അഡ്രിൻ ജിജോ എന്നിവർ യഥാക്രമം ഗ്രൂപ്പ് 1 , ഗ്രൂപ്പ് 2 , ഗ്രൂപ് 3 ചാമ്പ്യന്മാരായി . സിബിൻ ചാക്കോ, പ്രെറ്റി റോയ് എന്നിവർ ജന്റ്സ് , ലേഡീസ് വിഭാഗം ചാമ്പ്യന്മാരായി. പീറ്റർ തോമസ് ഖേൽ രത്ന അവാർഡിന് അർഹനായി. വിനു ക്രിസ്ടി , പ്രെറ്റി റോയ് എന്നിവർ സർഗോത്സവ് സ്റ്റാർ അവാർഡ് ജേതാക്കളായി.മോസ്റ്റ് ഇൻസ്പെയറിങ് ഫാമിലി അവാർഡ് ജോഷി വിതയത്തിൽ കരസ്തമാക്കി.
കെ സി എ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്ടി സ്വാഗതം പറഞ്ഞു . പ്രസിഡന്റ് നിത്യൻ തോമസ് അദ്യക്ഷത വഹിച്ചു. സർഗോത്സവ് ചെയർമാൻ ലിയോ ജോസഫ്, വൈസ് ചെയർമാൻ റോയ് സി ആന്റണി, ലേഡീസ് വിങ് പ്രസിഡന്റ് സിമി ലിയോ എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു .സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ നന്ദി പറഞ്ഞു.
അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ചു കെ സി എ ലേഡീസ് വിങ് അണിയിച്ചൊരുക്കിയ ദാണ്ഡിയാ നൃത്തം ശ്രദ്ധേയമായി. കെ സി എ ലേഡീസ് വിങ് കൺവീനർ ജൂലിയറ്റ് തോമസ് , പ്രസിഡന്റ് സിമി ലിയോ , കൊറിയോഗ്രാഫർ എൽമി വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.