ചെന്നൈ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി അമ്മാവൻ കത്തിച്ച പടക്കം ദേഹത്തുവീണ് പൊട്ടി നാലരവയസ്സുകാരി മരിച്ചു. തമിഴ്നാട് റാണിപേട്ടിലെ മാമ്പക്കം ആദിദ്രാവിഡ റെസിഡൻഷ്യൽ ഏരിയയിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നവിഷ്ക എന്ന കുട്ടിയാണ് മരിച്ചത്. അമ്മാവനായ വിഘ്നേഷ് നവിഷ്കയെ കയ്യിലെടുത്തുകൊണ്ടാണ് പടക്കത്തിന് തീകൊളുത്തിയിരുന്നത്. ഇതിനിടെ ഒരു പടക്കം അബദ്ധത്തിൽ കുഞ്ഞിന്റെ ദേഹത്തുവീണ് പൊട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വയറിലും നെഞ്ചിലും സാരമായി പൊള്ളലേറ്റ കുഞ്ഞ് ചെയ്യാർ ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു



