തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനത്തിൽ തൃപ്തിയെന്ന് കെ ബി ഗണേഷ് കുമാർ. ഇപ്പോഴും സാറ്റിസ്ഫൈഡ് ആണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി എൽഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസിന് ശേഷം അത് നടന്നോളുമെന്ന് മുഖ്യമന്ത്രി ഘടകകക്ഷി നേതാവിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി. അതേസമയം എൽഡിഎഫ് യോഗത്തിൽ സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതിന് ഭക്ഷ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സാധനങ്ങളുടെ വിലയാണ് വർധിപ്പിക്കുക. ഏഴ് വർഷത്തിന് ശേഷമാണ് വില വർധന നടപ്പാക്കുന്നത്. സപ്ലൈകോയുടെ ആവശ്യപ്രകാരമാണ് എൽഡിഎഫ് യോഗത്തിൽ ഭക്ഷ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത്.
Trending
- കെ.എച്ച്.എൻ.എ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി രേഷ്മ രഞ്ജൻ ചുമതലയേറ്റു
- ബിഡികെ 100 മത് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ
- സപ്ലിമെൻറ് പ്രകാശനം നിർവഹിച്ചു.
- കലണ്ടർ പ്രകാശനം ചെയ്തു
- മയക്കുമരുന്ന് കച്ചവടം: ബഹ്റൈനി വനിതയുടെ ജീവപര്യന്തം തടവ് ശരിവെച്ചു
- ബിസിനസ് ഇയര്‍: ബഹ്റൈന്‍ 2026 ആദ്യ പതിപ്പ് പ്രകാശനം ചെയ്തു
- ബഹ്റൈനില്‍ കാണാതായ ഇന്ത്യന്‍ ബാലനെ കണ്ടെത്തി
- അഅ്ലിയില് വീടിന് തീപിടിച്ചു



