തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചതിന്റ പശ്ചാത്തലത്തിൽ ബസ് ഉടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി ആൻണി രാജു. ഈ മാസം 14ന് എറണാകുളത്ത് വെച്ചാണ് ചർച്ച നടക്കുക. ചർച്ചയിൽ ഏറെ പ്രതീക്ഷയുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബസ് ഉടമകൾ പറഞ്ഞു. വിദ്യാർത്ഥി കൺസെഷനിൽ നിന്ന് പുറകോട്ട് പോകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബസുടമകൾ. ഈ മാസം 21 മുതലാണ് സംസ്ഥാന വ്യാപകമായി ബസ് ഉടമകളുടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 31ന് ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ സൂചനാ പണിമുടക്ക്നടത്തിയിരുന്നു.
Trending
- ബഹ്റൈന്‍ ദേശീയ ബാലാവകാശ കമ്മീഷന് ലോക ശിശുദിനം ആഘോഷിച്ചു
- ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്റൈന്‍ റിഫോര്മേഷന് ഡയറക്ടറേറ്റ് ശില്പശാല നടത്തി
- സജി ചെറിയാൻ രാജിവെക്കേണ്ടെന്ന് സി.പി.എം.
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്