തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പുതിയ കൺവീനറായി മണി വിശ്വനാഥ്. കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻ ഭാസുരാംഗനെ നീക്കിയതിനു പിന്നാലെയാണ് മണി വിശ്വനാഥിനെ നിയമിച്ചത്. ആദ്യമായാണ് ഒരു വനിതാ മിൽമ മേഖല കൺവീനറാകുന്നത്. പത്തിയൂർക്കാല ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റാണു മണി വിശ്വനാഥ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പദവിയും വഹിക്കുന്നുണ്ട്. കൃഷി, പഞ്ചായത്ത് വകുപ്പുകളില്‍ 18 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഭാസുരാംഗനെ മിൽമ യൂണിയൻ പുറത്താക്കുന്നത്. ഭാസുരാംഗന് പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികള്‍ വായ്പ നല്കി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണു സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. 173 കോടി രൂപ നിക്ഷേപകര്‍ക്കു നല്‍കാനുണ്ട്. ഇ.ഡി. നടപടിക്കു പിന്നാലെ ഭാസുരാംഗനെ സിപിഐ പുറത്താക്കി.
Trending
- അന്താരാഷ്ട്ര സ്പോര്‍ട്സ് ക്യാമ്പിനായി സല്ലാക്കിലെ സര്‍ക്കാര്‍ ഭൂമി നല്‍കും
- 750 ബഹ്റൈനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ പദ്ധതിയുമായി തംകീന്‍
- ഇന്‍ഷുറന്‍സ് രേഖകള്‍ തയ്യാറാക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ കയ്യോടെ പൊക്കി വിജിലന്‍സ്
- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്