മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബിഎസിഎ) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ചരിത്രപരമായ ബഹ്റൈൻ-ഇന്ത്യൻ ബന്ധങ്ങളെയും വിവിധ മേഖലകളിൽ സഹകരണം കൂടുതൽ വർധിപ്പിക്കാനുള്ള താല്പര്യത്തേയും ശൈഖ് ഖലീഫ അഭിനന്ദിച്ചു.
ഇരുവിഭാഗങ്ങളും തമ്മിലുള്ള തുടർച്ചയായ സഹകരണം വർഷങ്ങളായി നിരവധി സംയുക്ത പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ബന്ധത്തെ അംബാസഡർ അഭിനന്ദിക്കുകയും സഹകരണം കൂടുതൽ വർധിപ്പിക്കുന്നതിന്റെ പ്രാധാന്യം ഉറപ്പിക്കുകയും ചെയ്തു.