കൊച്ചി: സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകളെ കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്ര പോകുന്നതിന് മുൻപായിരുന്നു മോട്ടോർ വകുപ്പിന്റെ നടപടി. ഇന്ന് പുലർച്ചയോടുകൂടിയായിരുന്നു സംഭവം.വിനോദയാത്ര പോകുന്നതിന് മുൻപ് ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാകാത്തതാണ് നടപടിക്ക് കാരണം. തുടർന്ന് ബസുകൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധന നടക്കുമ്പോൾ നാല് ബസുകളിലായി ഇരുനൂറോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പകരം വാഹനങ്ങൾ സംഘടിപ്പിച്ച് വിനോദയാത്ര നടത്താനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.മോട്ടോർ വാഹന വകുപ്പിന്റെ നടപടി കുട്ടികളുടെ വിനോദയാത്ര പ്രതിസന്ധിയിലാക്കിയെങ്കിലും സുരക്ഷ മുൻനിർത്തിയാണ് പരിശോധനയെന്നാണ് അധികൃതർ അറിയിച്ചത്. ടൂർ പോകുന്നതിനായി പുലർച്ചെ തന്നെ 200 ഓളം വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നു. ബസുകൾ പിടിച്ചെടുത്തതോടെ വിദ്യാർത്ഥികളും നിരാശരായി.
Trending
- പീച്ചി സ്റ്റേഷൻ മർദനം: കടവന്ത്ര സിഐ പി. വി രതീഷിന് കാരണം കാണിക്കൽ നോട്ടീസ്: രതീഷ് പീച്ചി എസ്ഐ ആയിരുന്നപ്പോഴാണ് സംഭവം
- കുന്നംകുളം കസ്റ്റഡി മർദനം; സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, സ്ഥലത്ത് വൻ പൊലീസ് സന്നാഹം
- ഏഷ്യാ കപ്പില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെ ശ്രേയസിനെ ക്യാപ്റ്റനാക്കി ബിസിസിഐ, ഓസ്ട്രേലിയ എക്കെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- എല്ലാ എൻഡിഎ എംപിമാർക്കും കർശന നിർദേശം: സുരേഷ് ഗോപിയും ദില്ലിയിലെത്തി; എംപിമാർക്കുള്ള പരിശീലന പരിപാടി ഇന്നും തുടരും
- അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
- ബഹ്റൈന്റെ ആകാശത്ത് രക്തചന്ദ്രഗ്രഹണം ദൃശ്യമായി
- എസ്.സി.ഇ. എക്സിക്യൂട്ടീവ് ഓഫീസില്‍ പുതിയ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവിനെ നിയമിച്ചു
- പ്രതികാരച്ചുങ്കം: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്ന് സൂചന നൽകി ട്രംപ്, ബ്രിക്സ് രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി ഇന്ന്