ന്യൂഡല്‍ഹി: അറ്റകുറ്റപണിക്കിടെ വിമാനത്തില്‍നിന്നു താഴെവീണ് എയര്‍ഇന്ത്യ ജീവനക്കാരന് മരിച്ചു. എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് എഞ്ചിനീയറായ റാംപ്രകാശ് സിങാ(56)ണ് മരിച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന വിമാനം സര്‍വ്വീസ് ചെയ്യുന്നതിനിടെ ഉയരത്തിലുള്ള പടിയില്‍നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമീഷ്ണര്‍ ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു. തലയ്ക്ക് സാരമായി പരിക്കേറ്റ റാംപ്രകാശിനെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Trending
- മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം; പുതിയ സർക്കാർ രൂപീകരണം ഉടൻ
- ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ്റ് ചെയ്ത് വിജിലൻസ്, കേസിലെ ആദ്യ അറസ്റ്റ്
- ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം നട്ടുപിടിപ്പിച്ചത് 2.4 ദശലക്ഷം വൃക്ഷങ്ങള്‍
- ഏഷ്യക്കാരനെ കൊലപ്പെടുത്തിയ കേസ് കോടതിക്ക് വിട്ടു
- കോംഗോയിലെ ഖനി അപകടം: ബഹ്റൈന്‍ അനുശോചിച്ചു
- ബഹ്റൈന്‍ ഭവന മന്ത്രാലയത്തിന് ഗള്‍ഫ് എഞ്ചിനീയറിംഗ് യൂണിയന് അവാര്‍ഡ്
- ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ ബഹ്റൈനും യു.എ.ഇയും ധാരണാപത്രം ഒപ്പുവെച്ചു
- നടത്തത്തിനിടയില്‍ മയക്കുമരുന്ന് കച്ചവടം: മൃഗസ്നേഹിയായ യുവതിയെ കോടതിയില്‍ ഹാജരാക്കി


