ന്യൂഡല്‍ഹി: ഇന്ത്യ ടുഡെയും കര്‍വിയും സംയുക്തായി നടത്തിയ അഭിപ്രായ സര്‍വ്വെയിൽ രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തെരഞ്ഞെടുക്കപ്പെട്ടത്. ‘മൂഡ് ഓഫ് ദ നേഷന്‍’ അഭിപ്രായ സര്‍വ്വെയിലാണ് ഏറ്റവും മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ വോട്ടു ചെയ്തവരില്‍ 24 ശതമാനം പേരും യോഗിക്കാണ് വോട്ടു ചെയ്തത്. കഴിഞ്ഞ തവണ ഇത് 18 ശതമാനമായിരുന്നു എന്നതാണ് ശ്രദ്ധേയമാകുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് സര്‍വ്വെയില്‍ യോഗി ആദിത്യനാഥ് ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
സ്റ്റാർവിഷൻന്യൂസിൽ പരസ്യങ്ങൾക്കായി 00973 66362900, 00973 35148004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
അരവിന്ദ് കെജ്രിവാള്, മമത ബാനര്‍ജി, ജഗന് മോഹന്‍ റെഡ്ഡി എന്നിവരെ മറികടന്നാണ് യോഗി ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 15 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 11 ശതമാനം വോട്ടുകളോടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയാണ് മൂന്നാം സ്ഥാനത്ത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ആദ്യ പത്തില്‍ പോലും കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇല്ല എന്നാണ് സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്.
റിപ്പോർട്ട് : അരുൺ കുമാർ