മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പാണക്കാടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി.പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം തുടങ്ങിയവരും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയും യോഗത്തില്‍ പങ്കെടുത്തു. സാദിഖലി തങ്ങളുടെ പാണക്കാട്ടെ വീട്ടിലായിരുന്നു യോഗം. ഇത് സൗഹൃദ സന്ദർശനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ലീഗുമായി സഹോദര ബന്ധമാണ്. ലീഗുമായി അഭിപ്രായ വ്യത്യാസമില്ല. പലസ്തീൻ വിഷയത്തെ തരംതാണ നിലയിൽ സിപിഐഎം ഉപയോഗിക്കുന്നു. പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ശക്തമായ സമയത്താണ് കൂടിക്കാഴ്ച . കോൺഗ്രസിലെ പ്രശ്നങ്ങൾ തെരുവിലേക്ക് എത്തിയതിൽ മുസ്ലിം ലീഗിന് അമർഷമുണ്ട്.മലപ്പുറം കോൺഗ്രസിലെ തർക്കവും പലസ്തീൻ വിവാദവും ചർച്ചയായെന്നാണ് സൂചന. അതേസമയം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പാണക്കാടെത്തുന്നുണ്ട്. വൈകിട്ട് നാലു മണിക്ക് സാദിഖലി തങ്ങളെ കാണും.