ന്യൂഡൽഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനം ശരിവച്ച ട്രിബ്യുണല്‍ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. സംഘടനയുടെ ചെയര്മാന് ഒ.എം.എ സലാം നല്കിയ റിട്ട് ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഹർജിക്കാരോട് ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും 8 അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. യു.എ.പി.എ. നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമായിരുന്നു നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി. ഈ നിരോധനം ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ അധ്യക്ഷനായ ട്രിബ്യുണല്‍ ശരിവച്ചിരുന്നു.ഇതിനെതിരെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റിട്ട് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഭരണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരം ഹര്‍ജിക്കാര്‍ ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടത് എന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ശ്യാം ദിവാന് ഈ നിലപാടിനോട് യോജിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ അനുമതി നല്കി കൊണ്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയത്.
Trending
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
- ബഹ്റൈനില്‍ പാഠ്യപദ്ധതി ലംഘിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് ലക്ഷം ദിനാര്‍ പിഴയും അടച്ചുപൂട്ടലും വരുന്നു
- ക്രൗണ്‍ പ്രിന്‍സ് കപ്പ് ഗ്രൂപ്പ് 3 അന്താരാഷ്ട്ര പദവിയിലേക്ക്; ആര്.ഇ.എച്ച്.സിയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
- ആവേശകരമായ മത്സരങ്ങളോടെ അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് സമാപിച്ചു

