നെടുങ്കണ്ടം : വ്യാജരേഖയുണ്ടാക്കി 4.52 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നെടുങ്കണ്ടത്തെ ജില്ലാ ഡീലേഴ്സ് സഹകരണസംഘം സെക്രട്ടറിക്കും 12 ഭരണസമിതിയംഗങ്ങൾക്കുമെതിരേ വിജിലൻസ് കേസ്. ഭരണസമിതിയംഗവും മുൻ ഡി.സി.സി. പ്രസിഡന്റുമായ ഇബ്രാഹിംകുട്ടി കല്ലാർ 13-ാംപ്രതിയാണ്.
സംഘം സെക്രട്ടറിയും ഭരണസമിതിയംഗങ്ങളും ചേർന്ന് വ്യാജരേഖ ചമച്ചും നിക്ഷേപപദ്ധതിയുടെ മറവിലും തുക തട്ടിയെടുത്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു. വിവിധ അക്കൗണ്ടുകളിൽ തിരിമറി നടത്തിയെന്നും ഇതിലുണ്ട്. ക്രമക്കേടുകളെക്കുറിച്ച് സഹകരണവകുപ്പും അന്വേഷണം നടത്തിയിരുന്നു. അതേസമയം, മുൻ പ്രസിഡന്റ് മരിച്ചതിനെത്തുടർന്നാണ് അടുത്തകാലത്ത് സംഘം ഭരണസമിതിയിൽ താൻ എത്തിയതെന്ന് ഡി.സി.സി. മുൻ പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. തട്ടിപ്പ് നടന്നകാലത്ത് ഭരണസമിതിയിൽ ഇല്ലായിരുന്നെന്നും അന്വേഷണത്തിൽ സത്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി