ചാലക്കുടി: വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ വച്ചു ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 24 വര്‍ഷം തടവുശിക്ഷ. കൊരട്ടി കവലക്കാടന്‍ ഷൈജു പോളിനെയാണ് (50) ചാലക്കുടി അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയും നഗ്നഫോട്ടോകള്‍ ഉണ്ടെന്നുപറഞ്ഞ് മൂന്നു പവന് വരുന്ന സ്വര്‍ണപാദസ്വരം കൈവശപ്പെടുത്തു കയും ചെയ്തെന്നാണ് കേസ്. നഗ്നഫോട്ടോകളുടെ പേരില്‍ ഭീഷണിപ്പെടുത്തി ഇയാള്‍ പല തവണ ബലാത്സംഗം ചെയ്തു. വിവിധ വകുപ്പുകളിലായാണ് തടവുശിക്ഷ. 2,75000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും കൂടി കഠിന തടവ് അനുഭവിക്കണം. നഷ്ട പരിഹാരം അതിജീവിതയ്ക്കു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. അതിജീവിതയുടെ പുനരധിവാസത്തിനായി മതിയായ തുക നല്കാന് ജില്ലാ നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. 2019 ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ബാബുരാജ് ഹാജരായി.
Trending
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
- ‘ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി’; വേദിയിലിരുത്തി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ