മനാമ: കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ പ്രചരണ സംഗമം ബഹ്റൈൻ സമസ്ത ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. റിയാസ് സാഹിബ് പട്ട്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സാഹിബ് ഉദ്ഘാടനം ചെയ്തു. സയ്യിദ് യാസർ ജിഫ്രി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി സ്ഥാപനത്തിന്റെ പ്രചരണാർത്ഥം ബഹ്റൈനിൽ എത്തിയ ഉസ്താദ് ഹാറൂൻ അഹ്സനി (സ്വദർ മുദരിസ്സ് PUIA) സ്ഥാപനത്തെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. ഉസ്താദ് അഷ്റഫ് അൻവരി, ഹാഫിള് ഷറഫുദ്ദീൻ മൗലവി, ഷാഫി സാഹിബ് പാറക്കട്ട, ഷറഫുദ്ദീൻ മാരായി മംഗലം, കരീം മാസ്റ്റർ എന്നിവർ സംഗമത്തിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
സ്ഥാപനത്തിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന മസ്ജിദിന്റെ ധനസമാഹരണത്തിന്റെ ഉദ്ഘാടനം കരീം മുഹറക്, അച്ചു പൊവ്വൽ, ഹനീഫ് ഉപ്പള, ഹുസൈൻ ഉപ്പള എന്നിവർ ഉസ്താദിന് നൽകിക്കൊണ്ട് നിർവഹിച്ചു.
അഷ്റഫ് മഞ്ചേശ്വരം, കാദർ പൊവ്വൽ, അബ്ദുല്ല പുത്തൂർ, കലീൽ ചെമ്മനാട് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. ഉസ്താദ് ബഷീർ ഫൈസി സ്വാഗതവും സഹ്ൽ കുന്നിൽ നന്ദിയും പറഞ്ഞു.