
കാസര്‍ഗോഡ്: ദളിത് വിദ്യാർത്ഥിയുടെ മുടി സ്കൂൾ അസംബ്ലിയിൽ വച്ച് മുറിച്ചു. കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ എയുപി സ്കൂളിലാണ് സംഭവം. സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ വിദ്യാർത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും നോക്കിനിൽക്കെയാണ് പ്രധാന അധ്യാപികയുടെ ക്രൂരതയെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്.ഒക്ടോബർ 19 ന് സ്കൂളിൽ നടന്ന അസംബ്ലിയിൽ വച്ചാണ് മുടി മുറിച്ചത്.
സംഭവത്തിൽ പ്രധാന അധ്യാപികക്കെതിരെ പോലീസ് കേസെടുത്തു. പട്ടികജാതി / പട്ടികവർഗ്ഗ അതിക്രമം തടയൽ /ജെ ജെ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.


