കൊച്ചി: എം.എല്‍.എ. യുടേതെന്ന മട്ടില്‍ വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച കാര്‍ മരടില്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തെ തുടര്‍ന്ന് തെലങ്കാനയിലെ പിടികിട്ടാപ്പുള്ളി മരട് പോലീസിന്റെ പിടിയിലായി. തിരുപ്പതി പോലീസ് സ്റ്റേഷനിലെ തട്ടിപ്പുകേസില്‍ പ്രതിയായ അജിത് ബുമ്മാറയാണ് (38) പിടിയിലായത്. തെലങ്കാന എം.എല്‍.എ. യുടെ വ്യാജ സ്റ്റിക്കര്‍ പതിച്ച വാഹനം മരട് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അജിത് ബുമ്മാറ ഓടിച്ച വാഹനം മരടില്‍ അപകടമുണ്ടാക്കിയതിന് പിന്നാലെ പ്രതി നാട്ടുകാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ മരട് നിരവത്ത് റോഡിലായിരുന്നു സംഭവം. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിളിച്ചു. വാഹന നമ്പര്‍ പോലീസ് പരിശോധിച്ചപ്പോഴാണ് അജിത് ബുമ്മാറയുടെ പേരിലുള്ള കേസുകളുടെ വിവരങ്ങള്‍ ലഭിച്ചത്. തിരുപ്പതി സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയാണ് മരടില്‍ കുടുങ്ങിയത് എന്ന് തിരിച്ചറിഞ്ഞ പോലീസ് വിവരം തിരുപ്പതിയില്‍ അറിയിച്ചു. തിരുപ്പതി പോലീസ് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. മരടില്‍ വാഹനാപകടം ഉണ്ടാക്കിയതിന് മരട് പോലീസും കേസെടുത്തിട്ടുണ്ട്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു