കോഴിക്കോട്: സ്വകാര്യ ബസ്സിനു മുന്നിൽ അഭ്യാസ പ്രകടനം നടത്തിയ സ്കൂട്ടർ യാത്രികനായ യുവാവിനെതിരെ കേസെടുത്തു. കോഴിക്കോട് മീഞ്ചന്തയിലാണ് സംഭവമുണ്ടായത്. കല്ലായി സ്വദേശി ഫര്‍ഹാനാണ് ബസ്സിന്റെ മുന്നിലൂടെ അപകടകരമായി വാഹനമോടിച്ചത്. ബസ് ഡ്രൈവർ പലതവണ ഹോണടിച്ചിട്ടും മനപ്പൂർവ്വം വാഹനതടസം സൃഷ്ടിച്ചായിരുന്നു ഫർഹാന്റെ സ്കൂട്ടറിലെ അഭ്യാസം. ബസ് ഡ്രൈവറെ കളിയാക്കുന്ന തരത്തിൽ സ്കൂട്ടറിൽ നിന്ന് തിരിഞ്ഞ് നോക്കിക്കൊണ്ട് അപകടകരമായി വണ്ടി ഓടിച്ചു. തുടർന്ന് ഇയാളുടെ വിഡിയോ ബസ് ജീവനക്കാർ പകർത്തി. കൂടാതെ ബസിന്റെ ഡ്രൈവർ വിവരം പൊലീസ് കണ്ട്രോള് റൂമിൽ വിളിച്ച് അറിയിച്ചു. തുടർന്ന് പൊലീസ് എത്തി റോഡിൽ നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലാണ് യുവാവ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടകരമായ ഡ്രൈവിങ്ങിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് ഫർഹാനെതിരെ പൊലീസ് കേസെടുത്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മോട്ടോർവാഹനവകുപ്പും യുവാവിനെതിരെ നടപടിയെടുത്തിട്ടുണ്ട്. ഫര്‍ഹാന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
Trending
- ‘ഇടതിൻ്റെ പരാജയ കാരണം വർഗീയത’; നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന വിഡി സതീശൻ
- കേരളത്തിന്റെ ഉള്ളടക്കം യു.ഡി.എഫ് :കെഎംസിസി ബഹ്റൈൻ
- 1.4 ടൺ മയക്കുമരുന്നും നിയമവിരുദ്ധ വസ്തുക്കളും കത്തിച്ചു
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- നാലു കോര്‍പ്പറേഷനില്‍ യുഡിഎഫ്; തിരുവനന്തപുരത്ത് എന്‍ഡിഎ, കോഴിക്കോട് എല്‍ഡിഎഫിന് മുന്‍തൂക്കം
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ

