കോഴിക്കോട്: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത ഡ്രൈവര്‍ സ്കൂള്‍ ബസ് ഓടിച്ചതില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈവര്‍ക്കും സ്കൂളിനും അയ്യായിരം രൂപവീതം പിഴ ചുമത്തി. കോഴിക്കോട് ഫറോക്കില്‍ വച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്. പുളിക്കലിലെ ഫ്ളോറിയല്‍ ഇന്റര്‍നാഷണല്‍ സ്കൂളിനെതിരെയാണ് നടപടി. ഇതേ സ്കൂളിലെ ബസ് നിയമം ലംഘനം നടത്തിയതിനാണ് മോട്ടോര്‍ വാഹനവകുപ്പ് ഡ്രൈവര്‍ കണ്ണന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. വണവേ ട്രാഫിക് ലംഘിച്ച് വാഹനത്തിന് തടസമുണ്ടാക്കിയതിനെ ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത്. എന്നാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിട്ടും സ്കൂള്‍ അധികൃതര്‍ ഇയാളെകൊണ്ട് വാഹനം ഓടിപ്പിക്കുകയായിരുന്നു. ഇന്ന് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥന് തന്നെ സ്കൂള്‍ വാഹനം ഓടിച്ച് കുട്ടികളെ വീട്ടിലെത്തിക്കുകയായിരുന്നു.
Trending
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി