മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ജനകീയ സേവന കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിൻറെ ഓണാഘോഷം 2023 കെ. സിറ്റി ഹാളിൽ വച്ച് നടന്നു.
ജനറൽ കൺവീനർ നെജീബ് കടലായിയുടെ നേതൃത്വത്തിൽ ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് 7 മണി വരെ നടന്ന വ്യത്യസ്തത ഓണാഘോഷ പരിപാടിയിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ് മേനോൻ, മുഹമ്മദ് മൻസൂർ, ഫ്രാൻസിസ് കൈതാരത്ത്, ബിനു മണ്ണിൽ വർഗീസ്, ശ്രീധർ തേറമ്പിൽ തുടങ്ങി വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
ഭാരവാഹികളായ കണ്ണൂർ സുബൈർ, ബഷീർ അമ്പലായി,ഹാരിസ് പഴയങ്ങാടി, മനോജ് വടകര, അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, കാസിം പാടത്ത കായിൽ, മണികുട്ടൻ, ഫസൽ ഭായ്, അനസ് റഹീം, സലാം മമ്പാട്ടുമൂല, നിസാർ ഉസ്മാൻ, നജീബ് കണ്ണൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബി കെ എസ് എഫ് ഓണം 2023 ഒരുക്കങ്ങൾ നടന്നത്.
ബഹ്റൈനിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഓണാഘോഷത്തിൽ പങ്കെടുത്തു. കൂട്ടായ്മയിലെ വിവിധ അംഗങ്ങളുടെ നേതൃത്വത്തിൽ ഭവനങ്ങളിൽ ഒരുക്കിയ 32 തരം രുചികരമായ വിഭവങ്ങൾ ഓണസദ്യയുടെ മാറ്റ് കൂട്ടി.