മനാമ: അടുത്ത ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് ഫെഡറേഷൻ (ഐഎസ്എഫ്) ജിംനേഷ്യഡ് 2024 ന് ബഹ്റൈൻ ആതിഥേയത്വം വഹിക്കും. ലോകമെമ്പാടുമുള്ള യുവജനങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിനും സാംസ്കാരിക വിനിമയത്തിനും ഇത് അവസരമാകും.
ഐഎസ്എഫ് ജിംനേഷ്യഡ് 2024 ന്റെ 80% ഒരുക്കങ്ങളും പൂർത്തിയായി. ബഹ്റൈനിലെ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പത്രസമ്മേളനത്തിലാണ് പുരോഗതി അറിയിച്ചത്. ഐഎസ്എഫ് ജിംനേഷ്യഡ് 2024-ന്റെ എക്സിക്യൂട്ടീവ് എൽഒസി ചെയർമാൻ ഇസ്ഹാഖ് അബ്ദുല്ല ഇസ്ഹാഖ്, ചടങ്ങിൽ പങ്കെടുത്ത മന്ത്രിമാർക്കും മറ്റ് അന്താരാഷ്ട്ര ഉദ്യോഗസ്ഥർക്കും പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു.
80-ലധികം രാജ്യങ്ങളിൽ നിന്നുള്ള 5,000-ത്തിലധികം വിദ്യാർത്ഥികൾ 25 വ്യത്യസ്ത കായിക ഇനങ്ങളിൽ പങ്കെടുക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്കൂൾ കായിക ഇനമാണ് ഐഎസ്എഫ് ജിംനേഷ്യഡ്. 2024 ഒക്ടോബർ 23 മുതൽ 31 വരെയാണ് പരിപാടി നടക്കുന്നത്.