മനാമ: പതിമൂന്നാമത് എഡിഷൻ ബഹ്റൈൻ പ്രവാസി സാഹിത്യോത്സവിന്റെ വിജയകരമായ നടത്തിപ്പിന് മനാമ കെ. സിറ്റി ബിൽസിംഗിൽ ആരംഭിച്ച സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് അബ്ദു റഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു. ഈ മാസം 20, 27 തിയ്യതികളിലായി മനാമ പാക്കിസ്ഥാൻ ക്ലബ് ഓഡിറ്റോറിയത്തിൽ ആണ് മത്സരങ്ങൾ അരങ്ങേറുന്നത്.
രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) കലാലയം സാംസ്കാരിക വേദിയാണ് സാഹിത്യോൽസവ് സംഘാടകർ. മുപ്പത് വയസ്സ് വരെയുള്ള യുവതി യുവാക്കൾക്ക് വേണ്ടി പ്രവാസലോകത്ത് വ്യവസ്ഥാപിതമായി നടക്കുന്ന ഏക ശ്രേണീമൽസരമാണ് സാഹിത്യോൽസവ്. പ്രാദേശിക യൂനിറ്റ് തലം മുതൽ മൂന്ന് ഘട്ടങ്ങളിലായി മൽസരിച്ച് ഒന്നാം സ്ഥാനത്തെത്തുന്ന പ്രതിഭകളാണ് നാഷനൽ സാഹിത്യോൽസവിൽ മാറ്റുരക്കാനെത്തുക. പരിപാടിയുടെ വിജയത്തിനായി അബ്ദുൾ ഹകീം സഖാഫി കിനാലൂർ ചെയർമാനും ഫൈസൽ ചെറുവണ്ണൂർ ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം പ്രവർത്തിച്ചുവരുന്നു.
ഉദ്ഘാടന സംഗമത്തിൽ ആർ.എസ്.സി നാഷനൽ ചെയർമാൻ മുനീർ സഖാഫി ചേകനൂർ , ജനറൽ സെക്രട്ടറി അഷ്റഫ് മങ്കര, ഷുക്കൂർ കോട്ടക്കൽ, അഷ്ഫാഖ് മണിയൂർ, അബ്ദുള രണ്ടത്താണി, അഡ്വ: ഷബീറലി , കരീം ഏലംകുളം , ജാഫർ ശരീഫ്, മുഹമ്മദ് സഖാഫി ളളിയിൽ , പി.ടി. അബ്ദുറഹ്മാൻ , ഹംസ ഖാലിദ് സഖാഫി, അബ്ദു സലീം, ഹംസ പുളിക്കൽ, ഡോ: നൗഫൽ എന്നിവർ സംബന്ധിച്ചു.