മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബർ 27ന് വി. കുർബാനയെ തുടർന്ന് കത്തീഡ്രലിലും, നവംബർ 10ന് സൽമാബാദ് ഗോൾഡൺ ഈഗിൾ (ഗൾഫ് എയർ) ക്ളബിൽ വെച്ചും നടത്തുന്നു.
നവംബർ 10 – ന് രാവിലെ വിശുദ്ധ കുർബാനയെ തുടർന്ന് ഇടവക കുടുംബസംഗമം നടക്കുന്നതാണ്. വിവിധ കലാ കായിക പരിപാടികളായ ഗാനമേള, സിനിമാറ്റിക് ഡാൻസുകൾ, വടംവലി തുടങ്ങിയവ ഉണ്ടായിരിക്കും. കൂടാതെ വിവിധങ്ങളായ ഭക്ഷ്യമേള സ്റ്റാളുകളും, കുട്ടികൾക്കായി ഗെയിംസ് സ്റ്റാളുകളും ഉണ്ടായിരിക്കും.
വൈകിട്ട് അഞ്ച് മണി മുതൽ നടത്തപ്പെടുന്ന ആദ്യഫലപ്പെരുന്നാൾ സമാപന പൊതു സമ്മേളനത്തിൽ, മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും, മുംബൈ ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി ചുമതലയേറ്റ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് ഇടവക സ്വീകരണം നൽകും. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥി ആയിരിക്കും.
വൈകിട്ട് 8 മുതൽ പ്രശസ്ത വയലിനിസ്റ്റ് അപർണ്ണ ബാബു, സാസൊഫോണിസ്റ് രജീവ് ജോർജ് എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷനും ഉണ്ടായിരിക്കുന്നതാണ്. വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹവികാരി ഫാ. ജേക്കബ് തോമസ് കാരക്കൽ, ഇടവക ട്രസ്റ്റി ജീസൺ ജോർജ്ജ്, ഇടവക സെക്രട്ടറി ജേക്കബ് പി. മാത്യു, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ബിനു എം. ഈപ്പൻ, ജോയിന്റ് ജനറൽ കൺവീനർമാരായ സന്തോഷ് പകലോമറ്റം, മാത്യൂസ് നൈനാൻ , സെക്രട്ടറി രാജീവ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ ഇതിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നു പബ്ലിസിറ്റി കൺവീനർ ജാഷൻ സൈമൺ അറിയിച്ചു.