എറണാകുളം: 23 മലയാളികളെ കൂടി ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിച്ചു. ഓപ്പറേഷൻ അജയ്യുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപ്പെടലിനെ തുടർന്നാണ് 23 മലയാളികളെ നാട്ടിലെത്തിക്കാൻ സാധിച്ചത്. ഇസ്രായേലിൽ നിന്ന് ഡൽഹിയിൽ വിമാനത്താവളത്തിലെത്തിയ സംഘം രണ്ട് വിമാനങ്ങളിലായി നെടുമ്പാശേരിയിലെത്തി. കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും ഇടപ്പെടലിനും സഹായത്തിനും തിരിച്ച് നാട്ടിലെത്തിയവർ നന്ദിഅറിയിച്ചു. ഓപ്പറേഷൻ അജയ് പ്രകാരം കഴിഞ്ഞ ദിവസം ഇസ്രായേലിൽ കുടുങ്ങിയ 212 ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിച്ചിരുന്നു. ഇസ്രായേലിൽ 18,000 ഇന്ത്യക്കാരാണ് കുടുങ്ങി കിടന്നത്. അവരിൽ ഭൂരിഭാഗം പേരും കെയർടേക്കർമാരാണ്. ഇത് കൂടാതെ 1,000 വിദ്യാർത്ഥികളും ഐടി പ്രൊഫഷണലുകളും വ്യാപാരികളുമുണ്ടായിരുന്നു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു