ജയ്പൂര്‍: പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്താനുള്ള നീക്കം സൈന്യം തകര്‍ത്തു. രാജസ്ഥാനിലെ ഇന്ത്യ പാക് അതിര്‍ത്തിയില്‍ കഴിഞ്ഞരാത്രിയിലാണ് സംഭവം. ശ്രീഗംഗാനഗര്‍ സെക്ടറിലെ ശ്രീകരന്‍പൂരിലാണ് 2.2 കിലോ ഹെറോയിനുമായി പാക് ഡ്രോണ്‍ അതിര്‍ത്തി കടന്നെത്തിയത്. രാത്രിയുടെ മറവില്‍ മയക്കുമരുന്ന് കടത്താനുള്ള നീക്കം ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 12 കോടി രൂപ വിലവരുമെന്ന് ബിഎസ്എഫ് അധികൃതര്‍ സൂചിപ്പിച്ചു. പഞ്ചാബിലെ താന്‍തരണിലെ ദാലിരി ഗ്രാമത്തിലെ ഭിക്വിന്‍ഡില്‍ കഴിഞ്ഞദിവസം ബിഎസ്എഫ് നടത്തിയ പരിശോധനയില്‍ 3.2 കിലോ ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് കടത്തിയ ഡ്രോണും ഹെറോയിന്‍ പായ്ക്കറും വയലില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിഎസ്എഫും പഞ്ചാബ് പൊലീസും സംയുക്തമായി പരിശോധന നടത്തിയത്. കണ്ടെടുത്ത ഡ്രോണ്‍ ചൈനീസ് നിര്‍മ്മിതമാണെന്നും ബിഎസ്എഫ് വക്താവ് സൂചിപ്പിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി